Friday, November 9, 2018

സ്വമി വിവേകാനന്ദൻ

സ്വമി വിവേകാനന്ദൻ


സ്വാമി വിവേകാനന്ദൻ
ഭാരതീയ നവോത്ഥാനത്തിന്റെ നായകൻ. 1863 ജനുവരി 12-ന് കൽക്കത്തയിൽ ജനനം.
നരേന്ദ്രൻ എന്നായിരുന്നു യഥാർത്ഥനാമം. യുക്തിവാദിയായിരുന്ന നരേന്ദ്രൻ ശ്രീരാമ
കൃഷ്ണ പരമഹംസരു മായി പരിചയപ്പെട്ടതോടെ വിവേകാനന്ദൻ എന്ന പേരു
സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായിത്തീർന്നു. കാൽനടയായി ഇന്ത്യ ചുറ്റിക്കണ്ടു.
മതമല്ല ഭക്ഷണമാണ് ജനങ്ങൾക്കാവശ്യമെന്ന് പ്രഖ്യാപിച്ചു. 1892-ൽ കേരളം
സന്ദർശിച്ചു. ഇവിടത്തെ ജാതിവ്യവസ്ഥിതിയും തീണ്ടലും തൊടീലുംപോലുള്ള അനാ
ചാരങ്ങളും കണ്ട് കേരളത്തെ ഒരു ഭ്രാന്താലയം എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
1893-ൽ അമേരിക്കയിൽ ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ ഇന്ത്യയെ പ്രതി
നിധീകരിച്ചു. ചിക്കാഗോ പ്രസംഗം വിവേകാനന്ദന് അഖിലലോകപ്രശസ്തി നേടി
ക്കൊടുത്തു. 1897 മെയ് 1-ന് ബേലൂരിൽ ദരിദ്രരുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി ശ്രീരാമ
കൃഷ്ണ മിഷൻ സ്ഥാപിച്ചു. 1902 ജൂലായ് 14-ന് നിര്യാതനായി.

0 Comments: