Thursday, November 29, 2018

കുമാരനാശാൻ

Kumaran Asan
Kumaran Asan

Kumaran Asan
മഹാകാവ്യം രചിക്കാതെ മഹാകവിയായ ആധുനിക കവിതയത്തിലെ കവി. അഞ്ചു
തെങ്ങിനു സമീപമുള്ള കായിക്കരയിൽ 1873 ഏപ്രിൽ 12-ന് ജനനം. കുമാരു എന്നാ
യിരുന്നു പേര്. 14-ാം വയസ്സിൽ സർക്കാർ മലയാളം പള്ളിക്കൂടത്തിൽ അദ്ധ്യാപക
നായി.ജോലിഉപേക്ഷിച്ച്സംസ്കൃതപാഠശാലയിൽ ചേർന്ന് സംസ്കൃതപഠനംആരംഭിച്ചു. ഈകാലഘട്ടത്തിലാണ്ശ്രീനാരായണഗുരുവുമായിപരിചയപ്പെടുന്നതും
അദ്ദേഹത്തിന്റെ ശിഷ്യനാകുന്നതും. 1907 നവംബറിൽ “മിതവാദി' പ്രതികയിൽ "വീണ്
പൂവ്' പ്രസിദ്ധീകരിച്ചതോടെയാണ് ആശാൻ പെട്ടെന്ന് പ്രസിദ്ധനായിത്തീർന്നത്. മല
യാള കവിതാചരിത്രത്തിൽ കാല്പനികപ്രസ്ഥാനത്തിന്റെ നാന്ദിയായി "വീണപൂവി'നെ
ഗണിക്കുന്നു. പ്രധാന കൃതികൾ- "ബാലരാമായണം', 'പുഷ്പവാടി (ബാലസാഹിത്യകൃതികൾ), 'ലീല',
'നളിനി അഥവാ ഒരു സ്നേഹം', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥ', "പ്രരോദനം', 'ചിന്താവിഷ്ടയായ
സീത' (ഖണ്ഡകാവ്യങ്ങൾ). "ശ്രീബുദ്ധചരിതം', "സൗന്ദര്യലഹരി' എന്നീ വിവർത്തനങ്ങളും ആശാന്റെ
മുഖപ്രസംഗങ്ങൾ ആശാന്റെ ഗദ്യലേഖനങ്ങൾ എന്നീ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1903-ൽ
ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചപ്പോൾ കുമാരനാശാനായിരുന്നു അതിന്റെ സെക്രട്ടറി.
യോഗത്തിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കപ്പെട്ട് "വിവേകോദയ'ത്തിന്റെ പ്രതാധിപരും അദ്ദേഹമാ
യിരുന്നു. 1922-ൽ നിയമസഭാംഗമായി. 1922-ൽ വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചു.
ജനുവരി 16-ന് ഇദ്ദേഹം യാത്രചെയ്തിരുന്ന റെഡീമർ എന്ന ബോട്ട് പല്ലനയാറ്റിൽ മറിഞ്ഞ് മരണമടഞ്ഞു
Kumaran Asan

Sunday, November 18, 2018

സുഭാഷ് ചന്ദ്രബോസ്

സുഭാഷ് ചന്ദ്രബോസ്


"നേതാജി' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്വാതന്ത്യസമരപോരാളി. 1897 ജനുവരി
23-ന് ജനനം. ചെറുപ്പത്തിലേ സ്വാതന്ത്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1938-ൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടായി. ഗാന്ധിജിയുമായുള്ള അഭിപ്രായഭിന്നതമൂലം കോൺഗ്രസിൽ നിന്നും രാജിവച്ച് ഫോർവേഡ് ബ്ലോക്ക് രൂപികരിച്ചു.ഹിറ്റ്ലർ, മുസോളിനി തുടങ്ങിയവരുടെ സഹായത്തോടെ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ഇന്ത്യയുടെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള സമരം നടത്താൻ ശ്രമിച്ചെങ്കിലുംവിജയിച്ചില്ല. ഐ.എൻ.എ. (ഇന്ത്യൻ നാഷണൽ ആർമി) എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന ഒരു സൈന്യത്തെ രൂപീകരിച്ച് ഇന്ത്യയുടെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ
സജീവ പങ്കുവഹിച്ചു. "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം' എന്ന ബോസിന്റെവാക്കുകൾ ഏറെ പ്രസിദ്ധമാണ്. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്' എന്നു സംബോധനചെയ്തതും ഇദ്ദേഹമാണ്. 1945 ആഗസ്റ്റ് 12-ന് സിങ്കപ്പൂരിലെത്തിയ നേതാജി തന്റെ മന്ത്രിസഭാംഗങ്ങളു
മായി കൂടിയാലോചന നടത്തുകയും തടവുകാരനായി പിടിക്കപ്പെട്ടാലും പരാജയം സമ്മതിക്കില്ലെന്ന്പ്രതിജ്ഞയെടുക്കുകയും ചെയ്തു. ആഗസ്റ്റ് 17-ന് ഒരു ചെറുവിമാനത്തിൽ സെയ്ഗോണിലേക്ക് പറ
പ്പെട്ടെങ്കിലും തായ്പയ്ക്കടുത്തുവച്ച് വിമാനം തകർന്നുവീണു. ഗുരുതരമായി പരിക്കേറ്റ നേതാജിയെതായപെയിലെസൈനികകേന്ദ്രത്തിലേക്കെത്തിച്ചെങ്കിലും രാത്രി8മണിയോടെ അന്ത്യശ്വാസം വലിച്ചു
എന്ന് കരുതപ്പെടുന്നു. നേതാജിയുടെ മരണവത്താന്തം അംഗീകരിക്കാത്ത ഒരു വിഭാഗമുണ്ട്. ഇവർസുഭാഷ് ചന്ദ്രബോസ് മരിച്ചിട്ടില്ലെന്നതിന് തെളിവുകൾ നിരത്തി വാദിക്കുന്നു.

Sunday, November 11, 2018

സരോജിനി നായിഡു

സരോജിനി നായിഡു


'Nightingale of India' (ഇന്ത്യയുടെ വാനമ്പാടി) എന്ന പേരിൽ പ്രസിദ്ധയായ ഇന്ത്യൻകവയിത്രിയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും. 1879 ഫെബ്രുവരി 13-ന്ഹൈദരാബാദിൽ ജനനം. ഇംഗ്ലണ്ടിൽനിന്നും ഉന്നതവിദ്യാഭ്യാസം നേടി. കാവ്യാത്മകമായ വാഗ്വിലാസം, അനർഗള പദപ്രവാഹം, വികാരനിർഭരമായ ഭാഷാശൈലി,ആവേശപൂർണത, ഫലിതബോധം എന്നിവ ഒത്തുചേർന്ന നായിഡുവിന്റെ പ്രസംഗങ്ങൾ ഏറെ പ്രസിദ്ധങ്ങളാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. “ഗാന്ധിജിയെ ദരിദനാക്കിനിർത്തുക വമ്പിച്ച ചെലവുള്ള കാര്യമാണ്' എന്ന വാക്കുകൾ ഇവരുടെ അർത്ഥഗർഭമായ ഫലിതങ്ങളിൽ ഒന്നാണ്. ഗാന്ധിജിയുടെ “മിക്കിമൗസ്' എന്നും സുഭാഷ് ചന്ദ്രബോസിന്റെ 'ഗ്ലാസോ ബേബി' എന്നും ഇവരെ കളിയാക്കിയിരുന്നു.
The Coden Threshold, The Bird of Time, The Broken Wing എന്നിവ ഇവരുടെ ശ്രദ്ധേയമായ ആദ്യ
The Golden Threshold, The Bird of Time, The Broken Wing ngmla DODOS LUOGEWO200 (3

കാല കവിതാസമാഹാരങ്ങളാണ്. 1949 മാർച്ച് 2-ന് അന്തരിച്ചു.

Friday, November 9, 2018

വി.ടി.ഭട്ടതിരിപ്പാട്

വി.ടി.ഭട്ടതിരിപ്പാട്

മാർച്ച്

വി.ടി. ഭട്ടതിരിപ്പാട്
വി.ടി. എന്ന രണ്ടക്ഷരപ്പേരിൽ അറിയപ്പെടുന്ന സാമൂഹിക നവോത്ഥാന നായകൻ.
1896 മാർച്ച് 26-ന് ജനിച്ചു. വെള്ളിത്തിരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നാണ്
മുഴുവൻ നാമം. ഉപനയനത്തിനും വേദാധ്യയനത്തിനും ശേഷം ശാന്തിക്കാരനായി.
1913 ലാണ് അക്ഷരജ്ഞാനത്തിന്റെ പ്രാരംഭം. തുടർന്ന് തിരുവനന്തപുരത്ത് ഇംഗ്ലീഷ്
പഠിക്കാൻ തുടങ്ങി. 1919-ൽ തൃശൂർ (എടക്കുനി) നമ്പൂതിരി വിദ്യാലയത്തിൽ 9-ാം
ക്ലാസ്സിൽ ചേർന്ന് പഠിപ്പു തുടർന്നു. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ദുരവ
സ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി രചിച്ച "അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്
എന്ന നാടകം അനവധി പ്രതിഷേധങ്ങൾക്കിടയിൽ 1929-ൽ അരങ്ങേറി. നമ്പൂതിരി സമുദായത്തിനു
ഉള്ളിൽ ഒരു പൊട്ടിത്തെറിക്ക് ഇത് കാരണമായി. 'ഉദ്ബുദ്ധ കേരളം', 'യോഗക്ഷേമം', 'ഉണ്ണിനമ്പൂതിരി',
"പാശുപതം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പ്രത്രാധിപരായും വി.ടി. സേവനമനുഷ്ഠിച്ചിട്ടുണ്ട്. നമ്പൂ
തിരി യുവജനസംഘം സെക്രട്ടറിയായിരിക്കേ നടത്തിയ യാചനായാത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1937-ൽ
നമ്പൂതിരി സമുദായത്തിനുള്ളിലെ ആദ്യത്തെ വിധവാവിവാഹത്തിന് നേതൃത്വം കൊടുത്തു. 1939-ൽ
സ്വസമുദായ അംഗത്തെക്കൊണ്ട് മിശ്രവിവാഹം നടത്തി മറ്റൊരു വിപ്ലവം സൃഷ്ടിച്ചു. സ്വാതന്ത്യസമ
രത്തിൽ പങ്കെടുത്തു. 1968-ൽ മിശ്രവിവാഹ പ്രചരണജാഥ നടത്തി. പ്രധാന കൃതികൾ "അടുക്കള
യിൽനിന്ന് അരങ്ങത്തേക്ക്' (നാടകം), 'രജനീരംഗം' (കഥകൾ), 'വെടിവട്ടം' (ലേഖനങ്ങൾ). 'കണ്ണീരും
കിനാവും', 'ജീവിതസ്മരണകൾ', 'കർമ്മവിപാകം' (ആത്മകഥകൾ). 'കണ്ണീരും കിനാവും' എന്നി
കൃതിക്ക് 1972-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1982 ഫെബ്രുവരി 12-ന് അന്തരിച്ചു.

വയലാർ രാമവർമ്മ

വയലാർ രാമവർമ്മ

മാനവമഹത്ത്വത്തിന്റെ ഗായകനായ കവി. ആലപ്പുഴ ജില്ലയിലെ വയലാറിൽ 1928മാർച്ച് 25-ന് ജനിച്ചു. പ്രധാന കൃതികൾ കൊന്തയും പൂണൂലും, മുളങ്കാട്, ഒരുജൂഡാസ് ജനിക്കുന്നു, എനിക്ക് മരണമില്ല, പാദമുദ്രകൾ, എന്റെ മാറ്റൊലിക്കവിതകൾ, സർഗ്ഗസംഗീതം (1962-ലെ കേരളസാഹിത്യ അക്കാദമി അവാർഡ്). ആയിഷഎന്ന ഖണ്ഡകാവ്യവും രചിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന 20 വർഷങ്ങൾ മുഖ്യമായും നാടക, സിനിമ ഗാനരചനാരംഗത്ത് പ്രവർത്തിച്ചു. സിനിമാഗാനങ്ങളെ കവിതകളാക്കി മാറ്റി. 1974-ൽ ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പ്രസിഡണ്ടിന്റെ അവാർഡ് ലഭിച്ചു. 1961 നുശേഷം രചിക്കപ്പെട്ട 24 കവിതകളുടെ സമാഹാരമാണ് കല്യാണസൗഗന്ധികം. 1975 ഒക്ടോബർ 27-ന് അന്തരിച്ചു.



ഓ ചന്തുമേനോൻ

ഓ ചന്തുമേനോൻ


ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കർത്താവ്. 1847 ജനുവരി 9-ന് തല്
ശ്ശേരിക്കടുത്ത് പിണറായിയിൽ കേളാലൂർ ദേശത്ത് ജനനം. അമ്മ കൊടുങ്ങല്ലൂർ ചിറ്റി
ഴത്തു ഭവനത്തിൽ പാർവ്വതിഅമ്മ, 1867-ൽ ഗുമസ്തനായി ഒൗദ്യോഗിക ജീവിതം
ആരംഭിച്ച ചന്തുമേനോൻ 1872-ൽ മുൻസിഫും 1892-ൽ കോഴിക്കോട് സബ്ജഡ്ജി
യുമായി, 1889-ൽ പ്രസിദ്ധീകരിച്ച "ഇന്ദുലേഖ' എന്ന നോവൽ ലക്ഷണയുക്തമായ
ആദ്യ മലയാളനോവലിന്റെ കർത്താവ് എന്ന നിലയിൽ ചന്തുമേനോനെ മലയാള
സാഹിത്യത്തിൽ അനശ്വരനാക്കി. 1892-ൽ 'ശാരദ' എന്ന നോവലിന്റെ ഒന്നാംഭാഗം
രചിച്ചു. ബഹുമുഖമായ സേവനത്തെ ആദരിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് 1898-ൽ "റാവു
ബഹാദൂർ' എന്ന ബഹുമതി നല്കി. 1899 സെപ്റ്റംബർ 1-ന് അന്തരിച്ചു.

സ്വമി വിവേകാനന്ദൻ

സ്വമി വിവേകാനന്ദൻ


സ്വാമി വിവേകാനന്ദൻ
ഭാരതീയ നവോത്ഥാനത്തിന്റെ നായകൻ. 1863 ജനുവരി 12-ന് കൽക്കത്തയിൽ ജനനം.
നരേന്ദ്രൻ എന്നായിരുന്നു യഥാർത്ഥനാമം. യുക്തിവാദിയായിരുന്ന നരേന്ദ്രൻ ശ്രീരാമ
കൃഷ്ണ പരമഹംസരു മായി പരിചയപ്പെട്ടതോടെ വിവേകാനന്ദൻ എന്ന പേരു
സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായിത്തീർന്നു. കാൽനടയായി ഇന്ത്യ ചുറ്റിക്കണ്ടു.
മതമല്ല ഭക്ഷണമാണ് ജനങ്ങൾക്കാവശ്യമെന്ന് പ്രഖ്യാപിച്ചു. 1892-ൽ കേരളം
സന്ദർശിച്ചു. ഇവിടത്തെ ജാതിവ്യവസ്ഥിതിയും തീണ്ടലും തൊടീലുംപോലുള്ള അനാ
ചാരങ്ങളും കണ്ട് കേരളത്തെ ഒരു ഭ്രാന്താലയം എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
1893-ൽ അമേരിക്കയിൽ ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ ഇന്ത്യയെ പ്രതി
നിധീകരിച്ചു. ചിക്കാഗോ പ്രസംഗം വിവേകാനന്ദന് അഖിലലോകപ്രശസ്തി നേടി
ക്കൊടുത്തു. 1897 മെയ് 1-ന് ബേലൂരിൽ ദരിദ്രരുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി ശ്രീരാമ
കൃഷ്ണ മിഷൻ സ്ഥാപിച്ചു. 1902 ജൂലായ് 14-ന് നിര്യാതനായി.